ബൈത്തു റഹ്മയും മുസലീം ലീഗും
--------------------------------------------------------
ബൈത്തു റഹ്മ ഭവന പദ്ധതിക്ക് സധുദ്ധെശ്യതോടെ പണം നൽകിയ പ്രവാസി സുഹൃത്തുക്കളെയും അതിന്റെ പിന്നിൽ പണിയെടുത്ത ഗൾഫ് മലയാളി കൾക്കിടയിലെ ഏറ്റവും വലിയ സംഘടനയായ KMCC യുടെ പ്രവർത്തനത്തെയും അംഗീകരിക്കുന്നതോടൊപ്പം മുസ്‌ലീം ലീഗ് എന്ന സാമുദായിക രാഷ്ട്രീയ പര്ട്ടിയോടു ചില വിയോജിപ്പികളും
കേരളത്തിലെ മുസിം ന്യൂനപക്ഷ ഭവന രഹിതർക്കുള്ള കേന്ദ്ര ഗവർമെൻറ്റിന്റെ നാൽപ്പതിനായിരം വീടുകൾ നഷ്ടപ്പെട്ടത് 20 MLA മാരും 5 മന്ത്രിമാരും നിയമ സഭയിൽ നോക്കുകുത്തുകളായി ഇരിക്കുമ്പോഴാണ് .. പതിനായിരക്കണക്കിനു സർക്കാർ ഭൂമികൾ ഹരിസൻസ്, ടാറ്റാ കുത്തകൾ കൈവശം വെക്കുമ്പോൾ വിജയ് മല്ല്യക്കും, സന്തോഷ് മാധവനും സര്ക്കാര് ഭൂമി നൽകുമ്പോൾ പാവപെട്ടവന് വീട് ഉണ്ടാക്കി കൊടുക്കാൻ ജനങ്ങളിൽ നിന്ന് പണം പിരിവ് ...
20 എം എൽ എ മാരും 5 മന്ത്രിമാരും ഉണ്ടായിരുന്നിട്ടും തിരഞ്ഞടുപ്പ് രംഗത്ത് ബൈത്തു റഹ്മയും CH സെൻറ്ററും പറയേണ്ടി വരുന്നത് ലീഗിന്റെ ഗതികേട് കൊണ്ടല്ലേ
ബൈത്തു റഹ്മ ഉണ്ടാക്കാൻ MLA മാരും മന്ത്രിമാരും വേണ്ടല്ലോ അതിന് മണലാരണ്യത്തിൽ കഷ്ടപെടുന്ന KMCC യുടെ പ്രവർത്തകർ ധാരാളം, CH സെൻറ്ററിന്റെ പ്രവർത്തത്തിന് MLA മാരും മന്ത്രിമാരും ആവശ്യമുണ്ടോ അതിന് ഗൾഫ് നാടുകളിൽ ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാൻ കഷ്ടപെടുന്ന പ്രവാസി കൊടുക്കുന്ന സമാനതകൾ ഇല്ലാത്ത ധർമ്മങ്ങൾ മതിയകുമല്ലോ