ഒരു മൃഗത്തിന്റെ കുഞ്ഞിനുമാത്രം കുടിക്കേണ്ട പ്രകൃതി കനിഞ്ഞുനല്‍കിയ ദ്രാവകം പ്രകൃതിവിരുദ്ധമായി കറന്നെടുത്ത് കുറച്ച് ഉണക്കയിലകളും ആരോഗ്യത്തിന് നല്ലതല്ലാത്ത പഞ്ചസാരയും ചേര്‍ത്ത് ചൂടാക്കി കുടിക്കുന്നതില്‍ ആര്‍ക്കും പരാതിയില്ല.
ഒരു ദിവസം അത് കിട്ടിയില്ലെങ്കിലോ തലവേദനയായി, ഉന്മേഷക്കുറവായി, പ്രഭാതചര്യകള്‍ക്ക് ബുദ്ധിമുട്ടായി .. എന്തൊക്കെ കാണണം ..
എന്നാലോ, ഇതുകൊണ്ട് ശരീരത്തിന് എന്തെങ്കിലും ഗുണം ഉണ്ടോ ? അതും ഇല്ല. ഇത് കുടിച്ചാലോ കുടിച്ചില്ലെങ്കിലോ നാട്ടാര്‍ക്കോ പോലീസിനോ ഒരു പുല്ലും ഇല്ല.. അല്ലേ ? ശരിയല്ലേ ?
കൂട്ടരേ, എന്നാലിത് ശ്രദ്ധിക്കൂ,
മനുഷ്യഗണത്തിന് ഭുജിക്കാന്‍ പ്രകൃതി കനിഞ്ഞുനല്‍കിയ പഴങ്ങളും, പകൃതിയില്‍ മനുഷ്യനാവശ്യമായ യീസ്റ്റ്, ശുദ്ധമായ വെള്ളം, ഇതെല്ലാം വൃത്തിപൂര്‍വ്വം ചേര്‍ത്ത്, വൃത്തിയുള്ള കലത്തില്‍ മൂടിക്കെട്ടി, മണ്ണില്‍ കുഴിച്ചിട്ട് ശുദ്ധീകരിച്ച്, പിന്നെ അതിന്റെയൊക്കെ സത്ത് അടങ്ങിയ നീരാവി ഖനീഭവിപ്പിച്ചുണ്ടാക്കുന്ന ദ്രാവകം....
ഇത്രയേറെ കഷ്ടപ്പാടുകള്‍ സഹിച്ച് ഉണ്ടാക്കുന്ന ഈ ഉത്പന്നം കുടിച്ചാലോ... അവന് ഏറ്റവും വൃത്തികെട്ട പേരുവീണു. വാറ്റുകാരന്‍.
അതിനും പിന്നാലെ നാട്ടുകാരുടെ കുത്തുവാക്ക്, വീട്ടുകാരുടെ നിന്ദ, പോലീസിന്റെ ഇടി, കോടതി, പിഴ, ജയില്‍ ... പോയി, ജീവിതത്തിലെ ഇമേജ് ആവിയായി. ഉണ്ടാക്കിയവനും കുടിച്ചവനുമെല്ലാം അധമന്മാരായി.
ചായ വേണോ ചാരായം വേണോ എന്ന ചോദ്യം ഇനിയും ബാക്കി
എന്താ ഈ ലോകം ഇങ്ങനെ ?
Mc രണ്ടെണ്ണം അടിച്ചാൽ എനർജി കിട്ടുമെന്ന് ഐൻസ്റ്റീനു പോലും അറിയാമായിരുന്നു
E=mc²